ഇന്ന് സംസ്ഥാനത്ത് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: സമ്പർക്കത്തിലൂടെ 396 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ചുള്ള കാര്യം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂടിയാണ് അറിയിച്ചത്. സംസ്ഥാനത്ത് 396 പേർക്ക് സമ്പർക്കം വഴി രോഗം ബാധിക്കുകയും 162 പേർ രോഗമുക്തരാവുകയും ചെയ്തു. കൂടാതെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവരിൽ 130 പേർക്ക് രോഗം ബാധിക്കുകയും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരിൽ 8 ആരോഗ്യ പ്രവർത്തകരുമുണ്ട്. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളവരിൽ 26 പേരുടെ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നുള്ള കാര്യവും വ്യക്തമല്ല.

അഭിപ്രായം രേഖപ്പെടുത്തു