പണം ഇടപാട് രേഖകളും ലാപ്ടോപ്പ് അടക്കമുള്ള കാര്യങ്ങളും സന്ദീപിന്റെ ബാഗിൽ നിന്നും കണ്ടെടുത്തു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി സന്ദീപ് നായരുടെ ബാഗിൽ നിന്നും എൻ ഐ എ കണ്ടെടുത്തത് നിർണായക രേഖകൾ. പണമിടപാട് സംബന്ധിച്ചുള്ള കാര്യങ്ങൾ അടങ്ങിയ ഡയറി, ലാപ്ടോപ്പ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ കാര്യങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നത്. സിക്കിം സർവ്വകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും കൂടാതെ വിദേശ കറൻസികളും ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

സന്ദീപ് നടത്തിയ പണമിടപാട് സംബന്ധിച്ചുള്ള കാര്യങ്ങളുടെ വിവരങ്ങളാണ് ഡയറിയിൽ ഉള്ളതെന്നാണ് കരുതുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനായി സന്ദീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. കൂടാതെ ബാഗിൽ നിന്നും ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നുള്ള കാര്യവും പരിശോധിക്കും.

അഭിപ്രായം രേഖപ്പെടുത്തു