ഡൽഹിയിലും യുപിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് സ്വർണ്ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചതായി സംശയം: അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണ്ണം വിറ്റ് കിട്ടിയ പണം കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലും ഉത്തർപ്രദേശിലുമടക്കം നടന്ന പ്രതിഷേധങ്ങൾക്ക് ഉപയോഗിച്ചുവെന്നുള്ള സംശയം ഉയർന്നു വരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു തുടങ്ങി. 20 തവണയായി 112 കിലോ സ്വർണമാണ് നയതന്ത്ര ബാഗേജ് വഴി കടത്തിയിരിക്കുന്നത്. ഇത്തരത്തിൽ എത്തിച്ചേർന്ന സ്വർണം വിറ്റ് കിട്ടിയ പണം പ്രക്ഷോഭ പരിപാടികൾക്ക് ഉപയോഗിച്ചതായാണ് സംശയം ഉയർന്നുവരുന്നത്.

ഡൽഹിയിലും ഉത്തർപ്രദേശിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലഭിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമവുയി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ഫണ്ടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിലായ മലയാളി യുവാവിനെ ചോദ്യം ചെയ്യുമ്പോഴാണ് വിദേശഫണ്ട് സംബന്ധിച്ചുള്ള കാര്യം ദേശീയ അന്വേഷണ ഏജൻസിക്കു ലഭിച്ചത്.

കേരള പോലീസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തർപ്രദേശ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിൽ കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പണം നൽകിയ ചില സംഘടനകളെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘടനകളുടെ സഹായങ്ങളും സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പിന്നിലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്. ഇതിനെ തുടർന്ന് ഇത്തരം കാര്യങ്ങളിലും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു