പ്രാധാനമന്ത്രിയുടെ നോട്ട് നിരോധന സർജിക്കൽ സ്ട്രൈക്കിൽ ഭീകരവാദ പ്രവർത്തനത്തിന്റെ നടുവൊടിഞ്ഞു: അത് മുതലാക്കി സ്വപ്നയെപോലുള്ളവർ സ്വർണ്ണക്കടത്ത് തുടങ്ങി

തിരുവനന്തപുരം: 2016 നവംബർ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000 ന്റെയും നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരുന്നു. പെട്ടെന്നുള്ള പ്രഖ്യാപനത്തിൽ രാജ്യമൊന്നടങ്കം ഞെട്ടി. രാജ്യത്തെ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ എടുത്ത കർശനമായ ഒരു തീരുമാനമായിരുന്നത്. കള്ളപ്പണം, കള്ളനോട്ട്, അഴിമതി, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ഫണ്ട് സമാഹരിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പാകിസ്ഥാനിലെ സുരക്ഷാപ്രസ്സിൽ ഒറിജിനൽ നോട്ടിലെ വെല്ലുന്ന തരത്തിലുള്ള ഇന്ത്യൻ വ്യാജനോട്ടുകൾ അച്ചടിച്ചിരുന്നു. ഇത്തരം ഫണ്ടുകൾ വ്യാപകമായി ഇന്ത്യയിലേക്ക് വരികയും ഇത് ഭീകരവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇന്ത്യ നോട്ടടിക്കുന്ന അതേ പേപ്പറും മഷിയും ഉപയോഗിച്ചു കൊണ്ട് തന്നെയായിരുന്നു പാകിസ്ഥാൻ നോട്ടടിച്ചിരുന്നത്. പാകിസ്ഥാനിലെ പെഷവാറിൽ 500, 1000 നോട്ടുകൾ അച്ചടിക്കുന്ന പാക് സർക്കാരിന്റെ പിന്തുണയോടു കൂടിയുള്ള കേന്ദ്രം ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ 500, 1000 നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് ഇത്തരത്തിലുള്ള പണമൊഴുക്ക് നിലയ്ക്കുകയായിരുന്നു. തുടർന്ന് ഇത്തരത്തിൽ തീവ്രവാദ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനായി സ്വർണക്കടത്ത് വ്യാപകമാക്കി. സ്വപ്ന സുരേഷിനെ പോലുള്ളവർ ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തുകയും അതിലൂടെ വൻതുക സമ്പാദിക്കുകയുമാണ് ചെയ്തത്. പണത്തോടുള്ള ആർത്തി മൂലമാണ് സ്വപ്ന സുരേഷ് സ്വർണക്കടത്തിന് ഇറങ്ങിയതെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാൽ പിന്നീട് ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായാണിത് വിനിയോഗിക്കുന്നതെന്ന് എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകുകയുണ്ടായി.

ഇന്ത്യയിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും കർണാടകത്തിലും സജീവമാകുന്നുവെന്നുള്ള യുഎൻ മുന്നറിയിപ്പ് കൂടി വന്നതോടെ സ്വർണക്കടത്തിന്റെ ഭാവം മാറുകയാണ് ചെയ്തത്. തുടർന്ന് പണത്തോടുള്ള ആർത്തിയെന്ന ലെവലിൽ നിന്നും സ്വപ്ന സുരേഷ് യു എ പി എ ചുമത്തപ്പെട്ട കുറ്റവാളിയായി മാറുകയും ചെയ്തു. ഗൾഫിൽ നിന്നുമുള്ള സ്വർണക്കടത്ത് ഉപയോഗിച്ചുകൊണ്ട് ഭീകരവാദ പ്രവർത്തനങ്ങൾക്ക് വളം വെയ്ക്കുന്നുവെന്ന് എൻഐഎ കണ്ടെത്തിയതോടെ കേരളം ഭീകരവാദ പ്രവർത്തനത്തിന്റെ ഈറ്റില്ലമായി മാറുന്നുവെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു