സ്വർണ്ണവില പവന് നാൽപതിനായിരം രൂപയിലേക്ക് അടക്കുന്നു: ഗ്രാമിന് കൂടിയത് 75 രൂപ

കൊച്ചി: സ്വർണ്ണവില പ്രതിദിനം റെക്കോർഡുകൾ ഭേദിച്ച്കൊണ്ട് മുന്നേറുകയാണ്. ഇന്ന് പവന് 600 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 39200 രൂപയായി ഉയർന്നു. 75 രൂപയാണ് ഒരു ഗ്രാമിൽ വർധനവ് ഉണ്ടായിരിക്കുന്നത്. രണ്ടു മാസം മുന്നേ മുപ്പതിനായിരം രൂപയിൽ നിന്നിരുന്ന സ്വർണ്ണത്തിന്റെ വിലയാണ് ചുരുങ്ങിയകാലം കൊണ്ട് ഇത്രയധികം ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു ഗ്രാം സ്വർണത്തിന് 4900 രൂപ നൽകണം.

കഴിഞ്ഞ പത്ത് ദിവസം കൊണ്ട് സ്വർണവിലയിൽ 2500 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ ആദ്യവാരം ഒരുപവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. എന്നാൽ ഇത് ഓരോ ഘട്ടത്തിലും ഉയർന്നു വരികയായിരുന്നു. ഇതോടെ മൂന്നാഴ്ച കാലയളവിൽ 3500 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിൽ സ്ഥിര നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തിന് നിക്ഷേപകർ കൂടുന്നതാണ് സ്വർണവിലയിൽ ഗണ്യമായ രീതിയിലുള്ള വർധനവ് ഉണ്ടാകാൻ കാരണം.

അഭിപ്രായം രേഖപ്പെടുത്തു