പൊങ്ങച്ചം കാണിക്കാൻ നിയമത്തെ വെല്ലുവിളിച്ച വ്യവസായിയുടെ ആഡംബര വാഹനത്തിന്റെ അവസ്ഥ

കഴിഞ്ഞ ദിവസം തന്റെ ആഡംബര വാഹനത്തിൽ റോഡ് ഷോ നടത്തി പുലിവാല് പിടിച്ച വിവാദ വ്യവസായി റോയ് കുര്യന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായി എത്തിയ ബെൻസ് GLE സീരിയസിന്റെ മുകളിൽ ഇരുന്ന് റോഡ് ഷോ നടത്തി ഗതാഗത നിയമം തെറ്റിച്ചതിന് കോതമംഗലം പോലീസ് എത്തി വ്യവസായിയെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

രജിസ്ട്രേഷൻ കഴിയും മുൻപാണ് ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലാകുന്നത്. പുതുതായി വാങ്ങിയ 6 ടോറസ്‌ ലോറികൾക്ക് മുന്നിൽ കാറിന്റെ മുകളിൽ ഇരുന്നാണ് ഇയാൾ റോഡ് ഷോ നടത്തിയത്. വാഹനം ഇന്ത്യയിൽ എത്തിയിട്ട് ഒരു മാസം തികയുന്നതിന് മുൻപേ നാട്ടുകാരെ കാണിക്കാനുള്ള തത്രപ്പാടിൽ നിയമം തെറ്റിച്ചതാണ് ഇയാൾക്ക് വിനയായി മാറിയത്. രജിസ്റ്റർ ചെയ്യാത്ത ബെൻസ് ഉൾപ്പടെ 6 ടോറസ്‌ ലോറികളും ഇപ്പോൾ പോലീസ് സ്റ്റേഷനിലാണ്.

റോഡിലിറങ്ങിയ ദിവസം തന്നെ ആഡംബര വാഹനം അനാഥമായി പോലീസ് സ്റ്റേഷൻ വളപ്പിൽ കിടക്കുകയാണ്. നിരവധി ആഡംബര വാഹനങ്ങൾ ഉള്ളായാളാണ് താനെന്നും അതവിടെ കിടന്നെന്ന് വച്ച് തനിക്കൊന്നും സംഭവിക്കില്ലെന്നുമാണ് വ്യവസായി പറയുന്നത്. വാഹന പ്രേമികളുടെ ചങ്ക് തകർക്കുന്ന കാഴ്ചയാണ് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ കാണുന്നത്. മഴയും വെയിലുമേറ്റാണ് ആഡംബര വാഹനത്തിന്റെ കിടപ്പ്.

പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ ചിലർ തെറ്റിധരിച്ചത് കാരണമാണ് വാഹനം പോലീസ് പിടിച്ചെടുത്തെന്നുമാണ് റോയി കുര്യൻ മാധ്യങ്ങളോട് പ്രതികരിച്ചത്. ഇതിന് മുൻപും റോയ് കുര്യൻ ഇത്തരത്തിൽ വിവാദങ്ങളിപ്പെട്ടിട്ടുണ്ട് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ശ്കതമായി തുടരുമ്പോളും ഇടുക്കി രാജക്കാട് ബെല്ലിഡാൻസും നിശാപാർട്ടിയും സംഘടിപ്പിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു