വിദേശസഹായത്തോടെ സർക്കാർ സ്ഥാപനം വഴി ഖുർആൻ വിതരണം: മന്ത്രി ജലീൽ വീണ്ടും വെട്ടിൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ വീണ്ടും കുരുക്കുകൾ വീഴുന്നു. നിയമങ്ങളും ഭരണഘടനയും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സർക്കാർ ഓഫീസുവഴി ജലീൽ ഖുർആൻ വിതരണം ചെയ്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ് ആസ്ഥാനത്ത് നിന്നും വിദേശ സഹായത്തോടെയാണ് 32 കെട്ടുകളായി രണ്ടായിരത്തോളം ഖുർആൻ വിതരണം ചെയ്തിരിക്കുന്നത്.

യുഎഇ കോൺസുലേറ്റ് വഴി വിതരണം ചെയ്ത കിട്ടുകൾക്കൊപ്പം ഖുർആൻ വിതരണം ചെയ്തിട്ടുണ്ടെന്ന് സി ആപ്ട് ഉദ്യോഗസ്ഥർ മൊഴി നൽകി. വിശുദ്ധ ഗ്രന്ഥമായ ഖുർആൻ വിതരണം ചെയ്യുന്നതിന് രാജ്യത്ത് വിലക്കില്ല. എന്നാൽ ഇത്രയധികം ഖുർആൻ വിദേശ സഹായത്തോടെ സർക്കാർ സ്ഥാപനം വഴി വിതരണം ചെയ്ത സംഭവത്തിലാണ് കൂടുതൽ ദുരൂഹത ഉടലെടുക്കുന്നത്. വിദേശ ഫണ്ടുകൾ സ്വീകരിച്ചുകൊണ്ട് രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും സി ആപ്ട് അച്ചടിച്ചിരുന്നുവെന്നുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്.

സ്വതന്ത്ര ബാഗേജിലൂടെ എത്തിയ ചില കെട്ടുകൾ യുഎഇ കോൺസുലേറ്റ് വാഹനത്തിൽ തന്നെ സി ആപ്ട് ആസ്ഥാനത്തേക്ക് എത്തിച്ചേരുന്നതും കസ്റ്റംസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നടത്തിയ പരിശോധനയിലാണ് 32 കെട്ട് ഖുർആൻ കണ്ടെത്തിയത്. 22 ഖുർആൻ വീതം ഓരോ കെട്ടിലും ഉണ്ടായിരുന്നു. യുഎഇയിൽ പ്രിന്റ് ചെയ്ത ഖുർആൻ ആണിതെന്നാണ് കരുതുന്നത്. നയതന്ത്ര ബാഗേജ് വഴി എത്തിച്ച് ഖുർആൻ വിതരണം ചെയ്തതായും മന്ത്രി ജലീൽ സമ്മതിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു