എം സ്വരാജ് ആർ എസ് എസ് ശാഖയിൽ പോയിരുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ

കൊച്ചി: മുതിർന്ന സിപിഎം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രൻ പിള്ള ആദ്യകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് സംഘപരിവാർ മാധ്യമമായ ജന്മഭൂമിയിലെ വെളിപ്പെടുത്തലിനെ തുടർന്ന് രാഷ്ട്രീയ മേഖലയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചാനൽ ചർച്ചയ്ക്കിടയിൽ എം സ്വരാജ് ശാഖയിൽ പോയിരുന്നുവെന്നാണ് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം.

ഉപ്പുകുളം എന്ന സ്ഥലത്ത് ആർഎസ്എസിന്റെ ശാഖയിൽ എം സ്വരാജ് പങ്കെടുത്തിരുന്നുവെന്നുള്ള സന്ദേശം തനിക്ക് ഒരു പാർട്ടി പ്രവർത്തകൻ അയച്ചുതന്നിരുന്നുതായും സന്ദീപ് വാര്യർ ചർച്ചയിൽ പറഞ്ഞു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന പേരിൽ ഒരു സ്ഥലമില്ലെന്നും ഏതു കുളത്തിന്റെ വക്കിലൂടെ പോയാലും ചാണകക്കുഴിയിൽ ജീവിതത്തിൽ ഒരിക്കലും വീണിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു