കോവിഡ് വൈറസ് സ്ഥിതീകരിച്ച കണ്ണൂർ സ്വദേശിനിയായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് മുക്തിനേടിയ യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകി. ഷാർജയിൽ നിന്നും നാട്ടിലെത്തിയ യുവതിയാണ് ശസ്ത്രക്രിയയിലൂടെ ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടുകൂടി ഡോക്ടർ അജിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർ മാലിനി രാഘവൻ, അനസ്തേഷ്യ വിഭാഗം തലവൻ ഡോക്ടർ ചാൾസ്, മറ്റു നഴ്സുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടന്നത്.

കോവിഡ് പരിശോധന ഫലത്തിൽ ആദ്യം നെഗറ്റീവായി സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കോവിഡ് ചികിത്സ നടത്തിയശേഷം ജൂലൈ 31ന് നടത്തിയ ആർ-ടി പി സി ആർ പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് രോഗമുക്തി നേടുകയായിരുന്നു. ജനിച്ച കുട്ടികൾക്ക് 25 കിലോഗ്രാമും 2.35 കിലോഗ്രാമും വീതം തൂക്കമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അമ്മയും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർ അറിയിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ അധികൃതർ അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ നേരുകയും ചെയ്തു.

കോവിഡ് ബാധിതരായ അൻപതോളം ഗർഭിണികൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയിട്ടുണ്ടെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു. കോവിഡ് വൈറസ് ബാധിച്ച ഇത്രയധികം ഗർഭിണികൾ ചികിത്സ തേടിയെത്തുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായിരിക്കും പരിയാരത്തെതെന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു