ഷംനയ്ക്ക് ഒപ്പം ചീട്ട് കളി ക്ലബ്‌ ഉദ്ഘാടനം ചെയ്യാൻ പോയത് ബിഷപ്പ് പറഞ്ഞിട്ട് തുറന്ന് പറഞ്ഞു പിസി ജോർജ്

കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളിൽ ഒരാളാണ് എംഎൽഎയായ പിസി ജോർജ്. കേരളത്തിലെ ഏറ്റവും വലിയ ചീട്ട് കളി കേന്ദ്രമായ കോട്ടയം മണ്ണാർക്കാട് ക്രൗൺ ക്ലബ്‌ ഉദ്ഘാടനം ചെയ്യാൻ പോയത് മേജർ ആർച്ച് ബിഷപ്പ് എം ചിന്നപ്പയുടെ ആവിശ്യപ്രകാര്യമാണെന്ന് പിസി ജോർജ് എംഎൽഎ വെളിപ്പെടുത്തുന്നു. ചെന്നൈയിൽ നിന്നുമാണ് ക്ലബ്‌ ഉദ്ഘാടനം ചെയ്യാൻ ബിഷപ്പ് എത്തിയത്. മിത്രാനാണ് തന്നെ ക്ഷണിച്ചതെന്നും ഒരു തിരുമേനി പറഞ്ഞാൽ പോകാതെ ഇരിക്കാൻ കഴിയുമോയെന്നും പിസി ജോർജ് ചോദിക്കുന്നു.

ക്ലബാണ് താൻ ഉൽഘാടനം ചെയ്യാൻ പോയതെന്നും എന്നാൽ പിന്നീട് ഇവർ ഇത്തരം പരിപാടികൾ ചെയ്യുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലന്നും പിസി വ്യക്തമാകുന്നു. ക്രൗൺ ക്ലബ് ഉൽഘാടനം നടത്താൻ അവിടെ ചെന്നപ്പോൾ ഷംന കാസിം എന്ന സിനിമ നടിയും തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും പിസി ജോർജ് പ്രതികരിച്ചു. ഇത്തരക്കാർക്ക് എതിരെ കർശന നടപടിയെടുക്കണമെന്നും അതിന് പോലീസ് എവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു