കോലഞ്ചേരിയിൽ ക്രൂ-രപീഡ-നത്തിനിരയായ 75 കാരിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ക്രൂ-രപീ-ഡനത്തിനിരയായ 75 കാരിയായ വയോധികയുടെ ചികിത്സാ, ചിലവും സംരക്ഷണവും സാമൂഹിക നീതി വകുപ്പ് സാമൂഹിക സുരക്ഷാ മിഷൻ എന്നിവ ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അത്യന്തം വേദനാജനകവും ഞെട്ടിക്കുന്നതുമായിട്ടുള്ള സംഭവമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളജി, സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റ-കൃത്യം നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. വയോധികയുടെ ശരീരത്തിൽ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുറ്റ-വാളികൾ മുറിവേ-ൽപ്പിക്കുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു