സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; രോഗമുക്തി നേടിയവരുടെ എണ്ണം 1234

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് രൂക്ഷമാകുന്നു. 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇവരിൽ 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എന്നാൽ ഏറെ ആശ്വാസകരമെന്ന് പറയുന്നത് രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവരുടെ എണ്ണം ഉണ്ടായെന്നുള്ളതാണ്. 1234 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് വൈറസ് സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശത്ത് നിന്നുള്ളവരും 125 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.

തിരുവനന്തപുരം 274, മലപ്പുറം 167, കാസർഗോഡ് 128, എറണാകുളം 120, ആലപ്പുഴ 108, തൃശ്ശൂർ 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14 എന്നെ ഇങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ

അഭിപ്രായം രേഖപ്പെടുത്തു