മോഡിഫൈ ബൈക്ക് ഒടിച്ച് വൈറലായ വീഡിയോക്ക് പിന്നാലെ യുവതിയുടെ ലൈസൻസ് റദ്ദ്ചെയ്യാനും കാൽ ലക്ഷത്തിനടുത്ത് രൂപ പിഴ ചുമത്തനും നിർദ്ദേശം

കോവിഡ് സമയത്ത് കനത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോളും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വാഹനം ഓടിച്ച യുവതിക്കെതിരെ ഒടുവിൽ മോട്ടോർ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗംനടപടിയെടുത്തു . യുവതിയുടെ വീട്ടിൽ എത്തിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഹെൽമെറ്റ്‌ വെയ്ക്കാതെ രൂപമാറ്റം നടത്തി ബൈക്ക് ഓടിക്കുന്ന യുവതിയുടെ വീഡിയോ വൈറലായി മാറിയിരുന്നു അതിന് പിന്നാലെയാണ് ഇ നടപടി.

മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ ആയൂർ പുന്തലയിലെ വീട്ടിൽ നേരിട്ട് എത്തി യുവതിക്ക് എതിരെ നടപടിയെടുക്കുന്ന ഫോട്ടോയും വൈറലായി മാറുകയാണ്. 25000 രൂപ പിഴയിടുകയും ലൈസെൻസ് റദ്ദ് ചെയ്യാൻ ശുപാർശയും മോട്ടോർവകുപ്പ് നൽകിയിട്ടുണ്ട്. യുവതി ഹെൽമെറ്റ്‌ ഇടത്തെ ബൈക്ക് ഓടിക്കുന്ന വീഡിയോ സഹിതം നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

എംവിഎ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ് ബിനോജ്, എസ്.യു.അനീഷ് എന്നിവരാണ് യുവതിയുടെ വീട്ടിൽ നേരിട്ടെത്തിയത്. ഗിയർ ഇല്ലാത്ത വാഹനം ഓടിക്കാനുള്ള ലൈസെൻസ് മാത്രമേ യുവതിക്ക് ലഭിച്ചിട്ടുള്ളു അതിനാൽ ഗിയറുള്ള വാഹനം ഓടിച്ചതിന് 10000 രൂപയും വണ്ടിയിൽ മോഡിഫിക്കേഷൻ വരുത്തിയതിന് 10000 രൂപയും ഹെൽമെറ്റ്‌ ഇടത്തെ ട്രാഫിക് നിയമം തെറ്റിച്ചതിന് 500 രൂപയുമാണ് മോട്ടോർ വകുപ്പ് പിഴയിടാക്കിയത്.

അഭിപ്രായം രേഖപ്പെടുത്തു