കെ.ടി ജലീൽ പറഞ്ഞ കോൺസിലേറ്റ് പാഴ്‌സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ല; കസ്റ്റംസ് കേന്ദ്രസർക്കാരിന് കത്തയച്ചു

കൊച്ചി: യുഎഇ കോൺസുലേറ്റുമായുള്ള കെ ടി ജലീലിന്റെ ബന്ധം വെളിപ്പെടുത്തി കസ്റ്റംസ് കേന്ദ്രസർക്കാറിന് കത്തയച്ചതായി റിപ്പോർട്ട്. കോൺസുലേറ്റിൽ നിന്നുമെത്തിയ പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായിട്ടുള്ള രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഇതിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ കോൺസുലേറ്റുമായുള്ള ഇടപാടുകളും സഹായധനം സ്വീകരിച്ചതു സംബന്ധിച്ചുള്ള കാര്യങ്ങൾ നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു.

തിരുവനന്തപുരത്തുനിന്നും സർക്കാർ സ്ഥാപനമായ സി ആപ്റ്റ് വാഹനത്തിൽ മലപുറത്തേക്ക് കൊണ്ടുപോയത് ഖുർആൻ ആണെന്നാണ് ജലീൽ പറഞ്ഞിരുന്നത്. എന്നാൽ ഇത്രയധികം പുസ്തകങ്ങൾ ഒന്നിച്ചു കൊണ്ടുപോയെങ്കിൽ അതിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ ഭാരം വരുമെന്നും ഇതുവരെ അത്തരത്തിൽ ഒരു മാർഗത്തിൽ കൂടിയും ഇത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. യുഎഇ കോൺസിലേറ്റിലേക്ക് മറ്റൊരു മന്ത്രി നടത്തിയ സന്ദർശനവും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

അഭിപ്രായം രേഖപ്പെടുത്തു