സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ നിർദേശം വന്നാലുടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതിനാൽ അപകടമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേണ്ടപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും നിർദ്ദേശം വന്നാലുടൻ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യം വന്നാൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്വാറന്റിനിൽ കഴിയുന്നവർ, രോഗലക്ഷണം ഉള്ളവർ, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതൽ അപകട സാധ്യത ഉള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുവേണ്ടി ദുരന്തനിവാരണ അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു