യുവതിയുമായി സൗഹൃദം നടിച്ചു കിടപ്പുമുറിയിലേ രഹസ്യയറയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണം മോഷ്ടിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ യുവതിയുമായി സൗഹൃദം നടിച്ച് ശേഷം കിടപ്പുമുറിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്ന യുവാവിനെ പിടികൂടി. തിരുവനന്തപുരം വിതുര അടിപറമ്പ് സ്വദേശിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർന്ന സംഭവവുമായി ബന്ധപ്പെട്ട് ഉഴമലയ്ക്കൽ കുളപ്പട വാല്കോണം സുഭദ്ര ഭവനിൽ രാജേഷിനെയാണ് പിടികൂടിയത്.

യുവതിയും ഭർത്താവും ചികിത്സ കാര്യത്തിനായി തിരുവനന്തപുരത്തേക്ക് പോയ ദിവസമാണ് യുവാവ് മോഷണം നടത്തിയത്. വീട് കുത്തി പൊളിക്കാതെ യുവാവ് മോഷണം നടത്തിയതിൽ കൂടുതൽ ദുരൂഹതയും സംശയവും ഉടലെടുത്തു. തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങുകയും സംഭവവികാസങ്ങൾ പുറത്തറിയും ചെയ്തത്. ഫോണിലൂടെ യുവതിയുമായി സൗഹൃദത്തിലായ രാജേഷ് നിരന്തരം ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നതായി പറയുന്നു.

വാഹനം വാങ്ങുന്നതിനായി തനിക്ക് 10 ലക്ഷം രൂപ തരണം എന്നും തന്നില്ലെങ്കിൽ ഭർത്താവിനെ കാര്യങ്ങൾ അറിയിക്കുമെന്നും പറഞ്ഞുകൊണ്ട് യുവതിയെ രാജേഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന്റെ കിടപ്പുമുറിയിലെ ടൈലിന്റെയടിയിൽ സ്വർണ്ണം വെച്ചിട്ടുണ്ടന്നുള്ള കാര്യം രാജേഷിന് യുവതി പറഞ്ഞു കൊടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് രാജേഷ് എത്തുകയും സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നു

അഭിപ്രായം രേഖപ്പെടുത്തു