ഇനിമുതൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പാമ്പിനെ പിടിക്കാനാകു; പുതിയ തീരുമാനവുമായി വനംവകുപ്പ്

ഇനി മുതൽ പഴയതുപോലെ പാമ്പിനെ പിടിക്കാൻ സാധിക്കില്ല. പാമ്പിനെ പിടിക്കുന്നതിന് കുറച്ചു ക്വാളിഫിക്കേഷൻ ഒക്കെ വേണ്ടിവരും. ഇതിനായി വനം വകുപ്പിന്റെ ലൈസൻസ് വേണം. കൂടാതെ പാമ്പ് പിടുത്ത ക്ലാസിൽ പങ്കെടുക്കുകയും ഇതിലൂടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ പാമ്പിനെ പിടിക്കുന്നതിന് വേണ്ടിയുള്ള യോഗ്യത ഉണ്ടാവുകയുള്ളൂ.

യോഗ്യതയില്ലാത്തവർ ഇനി പാമ്പിനെ പിടിച്ചാൽ വനംവകുപ്പ് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുക്കുന്നത് ആയിരിക്കും. ഇത് സംബന്ധിച്ചുള്ള കാര്യത്തെ മുൻനിർത്തിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ വന ഡിവിഷനുകളിലും ക്ലാസ്സ്‌ എടുക്കുകയും ചെയ്യും. ഈ പദ്ധതിയുടെ നോഡൽ ഓഫീസർ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആണ്.

അഭിപ്രായം രേഖപ്പെടുത്തു