ബസ് പോകേണ്ടെങ്കിൽ ഒന്നും പോകേണ്ട ; ബസ് തടഞ്ഞതിനെതിരെ റോഡിൽ കിടന്ന് യാത്രക്കാരിയുടെ പ്രതിഷേധം

ബസ് യാത്രക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് ബസിലെ യാത്രക്കാരി നടുറോഡിൽ ഇറങ്ങി കിടക്കുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. എറണാകുളം വൈക്കം റോഡിൽ ഓടുന്ന ബസിന് എതിരെയാണ് നാട്ടുകാർ പ്രതിഷേധമുയർത്തിയത്. കോവിഡ് ചട്ട പ്രകാരം സർക്കാർ നൽകിയ നിർദേശത്തിനെ തള്ളി കൊണ്ട് കൂടുതൽ യാത്രക്കാരെ ബസിൽ പ്രവേശിപ്പിച്ചതാണ് വിഷയമായി മാറിയത്.

ഇതിനെ തുടർന്ന് യാത്രക്കാരി ഇറങ്ങി റോഡിൽ കിടന്നതോടെ വാഹനം എടുക്കാൻ കഴിയാതെ വരുകയും യാത്രക്കാരിൽ ഒരാൾ പോലീസിനെ വിളിക്കുകയുമായിരുന്നു. യാത്രക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിൽ കൂടി വരുന്ന മറ്റ് വാഹനങ്ങളും തടയാൻ തുടങ്ങിയതോടെ പിന്നീട് പോലീസ് സ്ഥലത്ത് എത്തുകയിരുന്നു.

ബസിൽ യാത്ര ചട്ട ലംഘനം നടത്തിയതിന് ഉദയപുരം പോലീസ് ഡ്രൈവർർക്കും കണ്ടക്ടർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ബസിൽ ഇരുന്ന് പോകാൻ കഴിയുന്ന യാത്രക്കാരെ ഒഴികെ ബാക്കിയുള്ളുവരെ ബസിൽ നിന്നും ഒഴിപ്പിച്ച ശേഷമാണ് വാഹനമെടുക്കാൻ പോലീസ് അനുവദിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു