സീറ്റിന് അടിയിൽ നിന്നും കൈകളിൽ പിടിച്ചു മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും കൈകൾ അടർന്നു മാറി ; കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാവ് പറയുന്നു

കേരളത്തെ ഞെട്ടിച്ച വിമാനാപകടത്തിൽ നിരവധി ആളുകളാണ് മരിച്ചത് അതിൽ നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം നിരവധിയാളുകൾ രക്ഷപെടുകയും ചെയ്തിട്ടുണ്ട്. രക്ഷാദൗത്യത്തിൽ ഏർപ്പെടുകയും ഒരാളുടെ ജീവൻ രക്ഷികുകയും ചെയ്ത കരിപ്പൂർ വിമാനത്താവളത്തിന്റെ അടുത്തുള്ള അഭിലാഷ് എന്ന യുവാവിന്റെ വാക്കുകൾ ഇങ്ങനെ.

കാതടിപ്പിക്കുന്ന ശബ്‍ദം കേട്ട് വീടിന് വെളിയിൽ ഇറങ്ങുകയും കൂട്ടുകാരെയും കൂട്ടി വിമാനത്താവളത്തിൽ എത്തുകയും ചെയ്തു. വിമാനത്താവളത്തിൽ തങ്ങൾ എത്തുന്നതിന് മുൻപേ നിരവധി ആളുകൾ ഓടി കൂടിയിരുന്നു. വിമാനത്തിന്റെ ഉള്ളിൽ നിന്നും നിലവിളി ശബ്‌ദങ്ങൾ ഉണ്ടാകുമ്പോൾ ആളുകളെ അകത്തേക്ക് കയറ്റാതെ പോലീസ് തടഞ്ഞു വെയ്ക്കുകയായിരുന്നു. ഒടുവിൽ നാട്ടുക്കാർ ഗേറ്റ് തള്ളി തുറന്ന് അകത്ത് കടക്കുകയായിരുന്നു.

വിമാനത്തിന്റെ അടുത്ത് എത്തിയപ്പോൾ രക്ഷിക്കണമെന്ന് കരഞ്ഞു വിളിക്കുന്ന ഒരു പുരുഷ ശബ്ദമാണ്. സീറ്റിന് അടിയിൽ നിന്നും കൈകളിൽ പിടിച്ചു മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും കൈകൾ അടർന്നു മാറി അയാൾ തന്റെ അരികിൽ എത്തുകയിരുന്നു. രണ്ടായി പിളർന്ന വിമാനത്തിനുള്ളിൽ കടന്നപ്പോൾ ജീവൻ കിട്ടാൻ വേണ്ടി പിടയുന്ന നിരവധി ജീവനുകളെയാണ് കണ്ടതെന്ന് അഭിലാഷ് പറയുന്നു.

ആദ്യം മനസ്സ് മരവിച്ചെങ്കിലും പിന്നീട് ആളുകളെ എടുത്ത് രക്ഷിക്കാനുള്ള ശ്രമം തുടർന്നു കോവിഡാണ് സൂക്ഷിക്കണമെന്ന് അതിന്റെ ഇടയിൽ പലരും പറഞ്ഞെങ്കിലും ജീവനു വേണ്ടി ആളുകൾ പിടയുമ്പോൾ അത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് അഭിലാഷ് പറയുന്നു. വിമാനത്തിന്റ നടുവിൽ ഉള്ളവരെ രക്ഷിക്കുമ്പോളും ചിലർ ചതഞ്ഞ് അരഞ്ഞു മരിച്ചിട്ടുണ്ടായിരുവെന്ന് അഭിലാഷ് പറയുന്നു.

വിമാനത്തിന്റെ മുൻ ഭാഗത്തും താഴ് ഭാഗത്തും ഉള്ളവരെയാണ് രക്ഷിക്കാൻ ഏറെ പാടുപെട്ടതെന്നും മതിൽ പൊളിച്ചു മുൻ ഭാഗത്തുള്ള 7 പേരെ ആദ്യം രക്ഷപെടുത്തുകയിരുന്നു. ആംബുലൻസ് വരാൻ വൈകിയതോടെ നാട്ടുകാരുടെ കാറുകളും, പിക് ആപ്പും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും അഭിലാഷ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു