സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം മുക്തരായവരുടെ എണ്ണം 1715; നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. എന്നാൽ ഏറെ ആശ്വാസകരമെന്ന് പറയാൻ 1715 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയെന്നുള്ളതാണ്. ഇത് സംബന്ധിച്ചുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ്. ഇവരിൽ 92 പേരുടെ ഉറവിടമറിയില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ 60 പേർക്കും 30 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേർ കോവിഡ് വൈറസ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

തിരുവനന്തപുരം 485, കോഴിക്കോട് 173,ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർഗോഡ് 73, കൊല്ലം 41, പത്തനംതിട്ട 38 പേർക്ക് ജില്ലാടിസ്ഥാനത്തിൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി രാജമലയിൽ ഉരുൾപൊട്ടൽ മൂലം 26 പേർ മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 11 പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. 12 പേരെ രക്ഷപ്പെടുത്തിയതായും 78 പേർ ദുരന്തത്തിൽ അകപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ വിമാന അപകടത്തിൽ 18 മരിച്ചു. ഒരേ സമയത്ത് തന്നെ സംസ്ഥാനം വ്യത്യസ്തമായ ദുരന്തങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു