ഓരോ മൃദദേഹം കണ്ടെത്തുമ്പോഴും കറുപ്പായി ഓടി വന്ന് അലറി കരയും പിന്നീട് തിരിച്ച് നടക്കും ; ദുരന്തത്തിൽ 12 ഉറ്റവരെയാണ് കാണാതായത്

ഉരുൾ പൊട്ടലിനെ തുടർന്ന് നിരവധി ആളുകളുടെ ജീവനാണ് ഇ മഴക്കാലം കവർന്ന് എടുത്തത്. നാട്ടുകാരുടെ അടിയന്തര സേവനം ലഭിച്ചതിനെ തുടർന്ന് പലരെയും ആശുപത്രിയിൽ എത്തിക്കാനും ജീവൻ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തന സംഘം അപകടത്തിൽ നിന്നും ഓരോ മൃദദേഹവും പുറത്തെടുക്കുമ്പോൾ പൊട്ടി കരയുന്ന കറുപ്പായി ദുരന്തമുഖത്തെ സങ്കട കാഴ്ചയാകുന്നു.

ഓരോ മൃദദേഹവും പുറത്തെടുക്കുമ്പോൾ കരഞ്ഞും സ്വയം പഴിച്ചും തിരിഞ്ഞു നടക്കുന്ന കറുപ്പായിയ്ക്ക് മക്കളും കൊച്ചുമക്കളും അടക്കം 12 പേരെയാണ് അപകടത്തിൽ കാണാതായത്. വെള്ളിയാഴ്ച രാത്രിയിൽ ശുചിമുറിയിലേക്ക് നടക്കുന്ന സമയത്താണ് ലയത്തിന്റെ പുറത്ത് നിന്ന കറുപ്പായി മണ്ണിന്റെയും വെള്ളത്തിന്റെയും ഭീകര ശബ്ദം കേൾക്കുന്നത്.

കാര്യങ്ങൾ മനസിലാകുന്നതിന് മുൻപേ നിലവിളികൾ മാത്രമാണ് കറുപ്പായി കേട്ടത്. ഉറങ്ങി കിടന്ന അനിയത്തിയും പേരകുട്ടിയും അടക്കം നിരവധി വേണ്ടപെട്ടവരാണ് മണ്ണിന് അടിയിൽ നിമിഷ നേരം കൊണ്ട് അകപ്പെട്ടത്. ഓടി കൂടിയ നാട്ടുകാർ ദുരന്തമുഖത്ത് നിന്നും കറുപ്പായിയെ രക്ഷിക്കുകയായിരുന്നു. പ്രദേശവാസികൾ അടക്കം മലയിറങ്ങണമെന്ന നിർദേശം വന്നിട്ടും ഉറ്റവരെ കാത്ത് ദുരന്തമുഖത്ത് തന്നെ നിൽക്കുകയാണ് കറുപ്പായി.

അഭിപ്രായം രേഖപ്പെടുത്തു