ശ്രീരാമനെയും രാമായണത്തെയും വാനോളം പുകഴ്ത്തി എം സ്വരാജിന്റെ പ്രഭാഷണം ; വീഡിയോ കാണാം

കർക്കിടക മാസാചരണവുമായി ബന്ധപ്പെട്ട ശ്രീ പൂർണ്ണത്രയീശ ഉപദേശകസമിതിയുടെ ഫേസ്ബുക്ക് പേജിൽ രാമായണ പ്രഭാഷണവുമായി എം സ്വരാജ് എംഎൽഎ. രാമായണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിലാണ് അദ്ദേഹം തന്റെ രാമായണ പാഠങ്ങളെ കുറിച്ച സംസാരിച്ചത്. രാമായണം വായിക്കുമ്പോൾ ആദ്യം മനസ്സിലായകാര്യം അരുതേ എന്നാണെന്നും എന്താണ് അരുതാത്തത്. ഹിംസ അരുത്. ആക്രമണങ്ങളും കൊലകളും അരുതെന്ന് പറയുന്ന മാനസികാവസ്ഥയാണ് നമുക്ക് വേണ്ടതെന്നുള്ള കാര്യം രാമായണ പാരായണത്തിലൂടെ മനസ്സിലാക്കി തരുന്നുവെന്നും പൂർണ്ണത്രയീശ ഉപദേശകസമിതിയുടെ ഫേസ്ബുക്ക് പേജിലെ ലൈവ് വീഡിയോയിലൂടെ പറഞ്ഞു. ഇത് സംബന്ധിച്ച് എം സ്വരാജിന്റെ വീഡിയോ കാണാം

അഭിപ്രായം രേഖപ്പെടുത്തു