സർക്കാർ പിഎസ്‌സി യെ മറികടന്ന് എങ്ങനെ നിയമനം നൽകാം എന്ന ഗവേഷണത്തിലാണ് സർക്കാരിനെ ന്യായീകരിച്ച എംബി രാജേഷിന്റെ അവസ്ഥ എല്ലാവർക്കും പാഠമാകട്ടെ ; പിടി തോമസ്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതിയ യുവജനങ്ങളെ എല്ലാം ശരിയാക്കുമെന്ന് വീമ്പിളക്കി കബളിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സിപിഎമ്മും കൈകൊള്ളുന്നതെന്ന് പരിഹസിച്ചുകൊണ്ട് പിടി തോമസ് എംഎൽഎ. പിഎസ്‌സി പരീക്ഷയെ മറികടന്നുകൊണ്ട് തങ്ങളുടെ സ്വന്തക്കാർക്ക് എങ്ങനെ നിയമനം നൽകാമെന്നുള്ള ഗവേഷണത്തിലാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി തോമസ് ഐസക്കിനും എംബി രാജേഷിനുമുണ്ടായ അനുഭവം പാഠമാകട്ടെയെന്നും പിടി തോമസ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

തൊഴിലില്ലാതലയുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തകർത്ത Psc യുടെ തെറ്റായ നടപടികൾക്കെതിരെ 03/03/2020 ൽ നിയമസഭയിൽ നയപ്രഖ്യാപന ചർച്ചയിൽ പങ്കെടുത്ത് താൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രശന പരിഹാരം ഉണ്ടാക്കാമെന്നല്ല അഹന്ത നിറഞ്ഞതും എല്ലാം ശരിയാണെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ മറുപടി കേട്ട് ആരവം ഉയർത്തി പിന്തുണയ്ക്കുകയായിരുന്നു Dyfi യുടെ പേരിൽ MLA മാരായ യുവ സഖാക്കൾ.

ഉമ്മൻ ചാണ്ടി സർക്കാരിനെ താരതമ്യം ചെയ്യാൻ കണക്കുകൾ ഉയർത്താൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും പഴയ തെറ്റുതിരുത്തി’എല്ലാം ശരിയാക്കും’ എന്ന് വീമ്പിളക്കി യുവ ജനങ്ങളെ കബിളിപ്പിച്ച പിണറായി സർക്കാർ ഇപ്പോൾ സ്വന്തക്കാർക്ക് Psc യെ മറികടന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്. സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ.
കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ്‌ പിൻവലിച്ചു പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും.

അഭിപ്രായം രേഖപ്പെടുത്തു