രാജമല ദുരന്തം: കാണാതായ 15 പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഇടുക്കി: പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇനിയും 15 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടെത്തുന്നതിനായി ഹിറ്റാച്ചി ഉപയോഗിച്ച് പുഴയിലും ലേയങ്ങളിലുമുള്ള മണ്ണ് നീക്കം ചെയ്തു പരിശോധന നടത്തും. ഇന്നലെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇന്നലെ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശനം നടത്തിയിരുന്നു.

ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്. മുഖ്യമന്ത്രിയും ഗവർണറും രാവിലെ 9: 30ന് ആനച്ചാലിൽ ഹെലികോപ്റ്ററിലാണ് വന്നിറങ്ങിയത്. ശേഷം ഇവിടെ നിന്നും കാറിലാണ് പെട്ടിമുടിയിലേക്ക് പോയത്. ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു