കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ഗ്രൂപ്പ് ഫോട്ടോയെടുത്ത 46 പേർക്കെതിരെ കേസ്

മലപ്പുറം: കോവിഡ് വൈറസ് സാഹചര്യം കണക്കിലെടുത്ത് സർക്കാരും ആരോഗ്യവകുപ്പും മുന്നോട്ടുവെച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പങ്കെടുത്ത ഭരണസമിതിക്കെതിരെ കേസെടുത്തു. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയാണ് 36 ഓളംപേർ ചേർന്ന് ഫോട്ടോ എടുത്തിരിക്കുന്നത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവിഡ് പ്രോട്ടോകോൾ ലഭിച്ചുകൊണ്ട് ഭരണസമിതി ഫോട്ടോഷൂട്ട് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കാളികാവ് മേഖലാ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള 46 പേർക്കെതിരെ കാളികാവ് പോലീസ് കേസെടുത്തത്.

അഭിപ്രായം രേഖപ്പെടുത്തു