രാജ്യവിരുദ്ധമായി സമൂഹ മാധ്യമത്തിലൂടെ പാക് പതാക പങ്കുവെച്ച വിദ്യാർത്ഥിക്കെതിരെ നടപടി വേണമെന്നാവശ്യം

കണ്ണൂർ: സമൂഹ മാധ്യമത്തിലൂടെ പാകിസ്ഥാൻ പതാക അടക്കമുള്ള ചിത്രങ്ങൾ രാജ്യവിരുദ്ധമായി പങ്കുവെച്ച സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ പരാതി. കണ്ണൂർ വിമൽ ജ്യോതി കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ കാശ്മീർ സ്വദേശി ഇല്യാസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ദേശീവിരുദ്ധമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ചൂണ്ടിക്കാണിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെയും കാശ്മീരിലെ പോലീസിനെയും അവഹേളിച്ചും പാകിസ്ഥാനെ അനുകൂലിച്ചുമാണ് ഇല്യാസ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് പങ്കുവെച്ചത്.

കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഇല്യാസ്. ഇല്യാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റ് പുറത്തറിഞ്ഞതിനെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ ഇല്യാസിനെ കോളേജിൽനിന്നും പുറത്താക്കുകയും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു