ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിലെ അപകട സ്ഥലം സന്ദർശിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരോടൊപ്പമുള്ള പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നുവെന്ന നിലയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ നിരീക്ഷണത്തിൽ പോകണമെന്നുള്ള കാര്യം ഫോണിൽ വിളിച്ച് അറിയിച്ചത്.

ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും നിലവിലെ കീഴ്വഴക്കം അനുസരിച്ച് ഓഗസ്റ്റ് 21 വരെ സ്വയം നിരീക്ഷണത്തിൽ കഴിയാനുള്ള തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 18 ന് എറണാകുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സത്യാഗ്രഹം 21 ന് ശേഷം നടത്തുന്നതിനുള്ള തീരുമാനം എല്ലാവരോടും ആലോചിച്ചശേഷം അറിയിക്കുമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും നിരീക്ഷണത്തിൽ പോയിരുന്നു

അഭിപ്രായം രേഖപ്പെടുത്തു