സംസ്ഥാനത്ത് പിണറായി ഭരണം ജനങ്ങൾ മടുത്തു തുടങ്ങി; യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് എ.കെ ആന്റണി

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം മാറണമെന്നു ജനങ്ങൾ ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. നിലവിൽ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഡിസിസി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിക്കവേയാണ് എ കെ ആന്റണി ഇക്കാര്യം പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരും. ഇതിന്റെ ഭാഗമായി തദ്ദേശ്യ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കാഴ്ചവെക്കണം. വാർഡ് തലം മുതൽ പാർട്ടിയിൽ ഐക്യവും അച്ചടക്കവും ഉണ്ടാകണമെന്നും തർക്കങ്ങൾ തുടർന്ന് പോകുന്നത് നല്ലതല്ലെന്നും പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു