സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിലെത്തിച്ചു ചികിത്സ നൽകി. ഇന്നലെ പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പരിശോധനയിൽ ഇസിജി യിൽ ചെറിയ വ്യതിയാനം കണ്ടതായും അഭിഭാഷകനായ ജിയോ പോൾ കോടതിയിൽ പറഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവിൽ സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി. ഹൃദ്രോഗ വിഭാഗത്തിലെ ചികിത്സ തേടുന്നതിനായി ഉത്തരവിടുകയായിരുന്നു. സ്വപ്ന സുരേഷിന്റെ കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധ വേണമെന്നും കോടതി ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. സ്വപ്നയ്ക്ക് പുറമേ മറ്റു പ്രതികളായ പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവരെയും കോടതി 26 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു