മുസ്ലിംലീഗ് വിട്ടു സിപിഎമ്മിൽ ചേർന്നവരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ മത്സ്യമാർക്കറ്റിൽ കൂട്ടത്തല്ല്

കോഴിക്കോട്: മുസ്ലിംലീഗ് വിട്ടു സിപിഎമ്മിൽ ചേർന്നവരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ മത്സ്യമാർക്കറ്റിൽ കൂട്ടത്തല്ല്. ലീഗ് വിട്ടു സി പി എമ്മിൽ ചേർന്ന അഞ്ചുപേർ മത്സ്യ വ്യാപാരത്തിനായി എത്തിയതോടെയാണ് സംഘർഷം തുടങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മത്സ്യമാർക്കറ്റിൽ ആണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനെ തുടർന്ന് പരിക്കേറ്റ നിരവധിപേർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ലീഗിൽ നിന്നും സി പി എമ്മിൽ ചേർന്ന അഞ്ചുപേർ മത്സ്യ വ്യാപാരത്തിനായി എത്തുകയായിരുന്നു. എന്നാൽ ഇവരെ മുസ്ലിംലീഗ് പ്രവർത്തകർ വ്യാപാരത്തിന് അനുവദിച്ചിരുന്നില്ല. തുടർന്ന് പ്രാദേശിക നേതാക്കളും പ്രവർത്തകരും കൂട്ടമായി എത്തുകയും മാർക്കറ്റിൽ ഉണ്ടായിരുന്നവരെ മർദിക്കുകയുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇത്തരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘം നിരീക്ഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു