കിറ്റ് ക്ലീൻ ഓപ്പറേഷൻ; ഓണകിറ്റിൽ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ തട്ടിപ്പ് നടനാതായി വിജിലൻസ് കണ്ടെത്തി. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പല സാധനങ്ങളുടെയും തീയതിയും കാലാവധിയും രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ശർക്കരയുടെ തൂക്കത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഓപ്പറേഷൻ കിറ്റ് ക്ലീൻ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. കിറ്റ് വഴി നൽകുന്ന 11ഇന സാധനങ്ങൾ പൊതുവിപണിയിൽ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 500 രൂപ എന്നുള്ളത് ഏകദേശ കണക്ക് ആണെന്നാണ് സപ്ലൈകോ പറയുന്നത്. സപ്ലൈകോ സർക്കാരിന് സാധനങ്ങൾ നൽകിയപ്പോൾ പായ്ക്കിങ് ചാർജ് ഉൾപ്പെടെ ഒരു കിറ്റിന് 500 രൂപയാണ്.

എന്നാൽ ഇത് കണക്കു കൂട്ടിയപ്പോൾ ആകെ ചിലവാകുന്നത് 357 രൂപ മാത്രം. ഇരുപത് രൂപയുടെ തുണി സഞ്ചിയും അഞ്ചുരൂപ കിറ്റും പായ്ക്കിങ് ചാർജ് കൂട്ടിയാലും ആകെ 382 രൂപയെ വരികയുള്ളൂ. ഓണത്തിന്റെ ഭാഗമായി 88 ലക്ഷം കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു