സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: സ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നത്. മന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്ന സുരേഷ് എന്നും അതുകൊണ്ട് തന്നെ ജാമ്യം നൽകിയാൽ അത് കേസിനെ പ്രതികൂലമായ രീതിയിൽ ബാധിക്കുമെന്നും എൻഫോഴ്സ്മെന്റ് കോടതിക്കു മുൻപാകെ വെളിപ്പെടുത്തി.

കൂടാതെ കേസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കണമെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി ഉന്നതർ ഉൾപ്പെട്ടിട്ടുള്ള കേസാണിതെന്നും കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചും പരിശോധന നടത്തണമെന്നും ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു