ഏറ്റവും കൂടുതൽ ഉപദേശകരെ വെച്ച പിണറായി സഖാവിന് കഷ്ടകാലം തുടങ്ങിയത് അവിടെ നിന്നുമാണ്; പി സി ജോർജ്

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിന് കുറെയേറെ നന്മകളും കുറെയധികം തിന്മകളും ഉണ്ടെന്ന് പിസി ജോർജ് എംഎൽഎ. പല സർക്കാരുകൾക്കും താൻ കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ അതിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി തരുന്നത് പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഏറ്റവും കൂടുതൽ ഉപദേശകരെ വച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായിയാണ്. അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയതും അവിടെ നിന്നാണ്. ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ വെച്ച് മരിച്ച മത്തായിയുടെ കാര്യത്തെക്കുറിച്ചും പിസി ജോർജ് എംഎൽഎ സഭയിൽ അവതരിപ്പിച്ചു. മത്തായിയുടെ കുടുംബത്തിനുവേണ്ട നഷ്ടപരിഹാരം കൊടുക്കുന്നതിൽ മര്യാദ കാണിക്കണമെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവതാംകൂർ രാജകുടുംബം പൊന്നുതമ്പുരാൻ കേരളത്തിന് നൽകിയതാണ് വിമാനത്താവളം. അത് അവിടെ നിന്നും കൊണ്ട്പോകാൻ ബിജെപി അല്ല അതിനപ്പുറത്തെ പാർട്ടി നോക്കിയാലും അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വളരെയധികം വ്യക്തമാണെന്നും സഭയുടെ തീരുമാനവും വ്യക്തമാണെന്ന് പിസി ജോർജ് എംഎൽഎ കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു