മക്കൾക്ക് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തിൽ ദമ്പതികളുടെ ഇളയ കുട്ടി മരണപ്പെട്ടു. വിഷം ചേർത്ത ഐസ്ക്രീം കഴിച്ചു യുവതിയും മൂത്തകുട്ടിയും ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കുട്ടിയായ അൻസിലയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കുട്ടിയുടെ പിതാവായ അനീഷ്, ഭാര്യ സ്വപ്ന, മൂത്തകുട്ടി എന്നിവർ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ആത്മഹത്യാ ശ്രമത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കണ്ണൂർ പയ്യാവൂർ ടൗണിൽ ടെക്റ്റെയിൽസ് നടത്തി വരികയായിരുന്നു സ്വപ്ന. കച്ചവടം മോശമായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഭർത്താവ് അനീഷ് ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 27 ന് രാത്രിയിലാണ് മക്കൾക്ക് വിഷം നൽകി മാതാപിതാക്കൾ ആത്മഹത്യാശ്രമം നടത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു