സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നുവെന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിൽ മാറ്റം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘത്തിൽ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ എൻ എസ് ദേവിനെയാണ് കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. കൂടാതെ വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ ചില ഭാഗങ്ങൾ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ ഉണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്നാണ് കരുതുന്നത്. സ്വപ്നയുടെ മൂന്നു പേജുള്ള മൊഴി ദേവിൽ നിന്നുമാണ് പുറത്തായതെന്നാണ് കരുതുന്നത്.

കൂടാതെ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ടുള്ള ഭാഗം ചോർന്നത് സംബന്ധിച്ചുള്ള കാര്യവും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇനഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവരെ ഉടൻതന്നെ കണ്ടെത്തണമെന്നാണ് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ രണ്ടുതവണയാണ് സ്വപ്ന സുരേഷും അനിൽ നമ്പ്യാരും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുള്ളത്. നയതന്ത്ര ബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരമായ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അത് വ്യക്തിപരമായിട്ടുള്ള ആവശ്യത്തിനുവേണ്ടി ആണെന്ന് കാണിച്ചുകൊണ്ട് കോൺസുലർ ജനറലിന് കത്ത് നൽകാനും അനിൽ നമ്പ്യാർ തന്നോട് ആവശ്യപ്പെട്ടതായും സ്വപ്നസുരേഷ് മൊഴി നൽകിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു