വീട്ടമ്മയായ കാമുകിയെ കൊലപ്പെടുത്തി മറ്റൊരു കാമുകിയെ വിവാഹം കഴിച്ചു ആദ്യരാത്രി വെളുത്തപ്പോഴേക്കും യുവാവ് പോലീസ് പിടിയിൽ

രണ്ടാം കാമുകിയെ കൊലപ്പെടുത്തുകയും തുടർന്ന് പത്താം നാൾ ആദ്യ കാമുകിയെ വിവാഹം ചെയ്തതിന്റെ പിറ്റേദിവസം യുവാവ് അറസ്റ്റിലായി. കോളയാട് പെരുവയിലെ പാലുമി വിപിൻ ആണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കൊട്ടിയൂർ മന്ദചേരി ആദിവാസി കോളനിയിലെ ശോഭയെന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 28-ന് പറളിമലയിൽ ശോഭയുടെ മൃതദേഹം സമീപത്തെ മരത്തിൽ തൂങ്ങി നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹിതയായിരുന്നു ശോഭ ഏറെക്കാലമായി ഭർത്താവുമായി വിട്ടുപിരിഞ്ഞ താമസിച്ചു വരികയായിരുന്നു.

വിപിനും ശോഭയും തമ്മിൽ സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നതും അടുക്കുന്നതുമെന്ന് പോലീസ് പറയുന്നു. ശോഭയുമായി അടുക്കുന്നതിനു മുൻപ് കേളകം വെള്ളുന്നി സ്വദേശിയായ മറ്റൊരു പെൺകുട്ടിയുമായി വിപിൻ അടുപ്പത്തിലായിരുന്നതായി പറയുന്നു. എന്നാൽ തന്റെ കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ശോഭയെ വിപിൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി വീട്ടിൽ നിന്നും ശോഭയെയും കൂട്ടി പലസ്ഥലങ്ങളിലും കറങ്ങുകയും തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിനുശേഷം ശോഭയുടെ ആഭരണങ്ങളും മറ്റും കവർന്നെടുത്ത ശേഷം മൃതദേഹം സമീപത്തുള്ള കശുമാവിൽ കെട്ടി തൂക്കുകയായിരുന്നു. കാൽ നിലത്തു മുട്ടുയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് മനസ്സിലാകുന്ന തരത്തിലായിരുന്നു ആദ്യം മുതൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു