ഡൽഹി: ഇന്ത്യ ഹൈപ്പർസോണി ടെസ്റ്റ് ഡെമോൺസ്റ്റോട്ടർ വെഹിക്കിൾ (എച് എസ് ടി ഡി വി) പരീക്ഷണം നടത്തി. ശബ്ദത്തിന്റെ ആറിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈലുകൾ വികസിപ്പിച്ചെടുക്കുന്നതിള്ള വഴിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഒറീസയിലെ ബാലസൂരി എപിജെ അബ്ദുൽ കലാം ടെസ്റ്റിംഗ് റേഞ്ചിൽ നിന്നും ഇന്ന് 11: 30 നായിരുന്നു പരീക്ഷണം നടത്തിയത്. ഹൈപ്പർട്രോണിക് സാങ്കേതികവിദ്യ വികസിപ്പിച്ചു കൊണ്ട് വിജയകരമായ രീതിയിലുള്ള പരീക്ഷണം നടത്തിയ ഇന്ത്യ അമേരിക്കക്കും റഷ്യക്കും ചൈനയ്ക്കും ഒപ്പമെത്തി കൊണ്ട് നാലാമത്തെ രാജ്യമായി മാറി.

രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ചെടുത്തതാണ് എച്ച് എസ് ടി ഡി വി. മിസൈൽ ബൂസ്റ്റർ ഉപയോഗിച്ചുകൊണ്ടാണ് 5 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണം നടത്തിയത്. വായു ഉപഭോഗം, ജ്വലന ചേംബർ മർദ്ദം, നിയന്ത്രണ മാർഗ്ഗനിർദ്ദേശം എന്നിവയടക്കമുള്ള എല്ലാതരത്തിലുമുള്ള പ്രവർത്തനക്ഷമതയും പരീക്ഷിക്കുകയുണ്ടായി. ഡി ആർ ഡി ഒ മേധാവി സതീഷ് റെഡിയുടെയും ഹൈപ്പർസോണിക് മിസൈൽ സംഘവുമാണ് പരീക്ഷണത്തിന് നേതൃത്വം വഹിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു