ഭക്ഷണം കഴിക്കാതെ രണ്ട് ദിവസം മുറിയടച്ചിരുന്നു , പിന്നീട് ആത്മഹത്യ ; റംസിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

ഹാരിസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നുള്ള കാര്യം തന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ വെറുതെ പറയുന്നതാണെന്നാണ് റംസി കരുതിയിരുന്നത്. അത്രത്തോളം ഹാരിസിനെ റംസി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹാരിസ് വർക്ക് ഷോപ്പ് തുടങ്ങിയതിനു ശേഷം ഉണ്ടായ കടബാധ്യതയിൽ തുടർന്നായിരിക്കാം തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നാണ് റംസി കരുതിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് റംസി നടക്കുന്നതൊന്നും തമാശയല്ല യാഥാർത്ഥ്യമാണെന്നുള്ള സത്യം മനസ്സിലാക്കുന്നത്. തുടർന്ന് ഹാരിസിനെ ഫോണിൽ റംസി വിളിച്ചു. എന്നാൽ ഹാരിസ് പറഞ്ഞത് ഇങ്ങനെയാണ്.

നിനക്ക് വിശ്വസിക്കാനായി ഞാൻ എന്താണ് അയച്ചു തരേണ്ടത്. രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോയാണോ വേണ്ടത്. അയച്ചു തന്നാൽ നിനക്ക് വിശ്വാസമാകുമോ എന്നായിരുന്നു ഹാരിസ് റംസിക്ക് നൽകിയ മറുപടി. ഇത് കേട്ടതിനെ തുടർന്ന് റംസിയാകെ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഇത്രയും നാള് താൻ ജീവനെക്കാളേറെ സ്നേഹിച്ച ഹാരിസ് തന്നെ ഉപേക്ഷിക്കുകയാണെന്നുള്ള കാര്യം അറിഞ്ഞ റംസി ജലപാനം പോലുമില്ലാതെ കൊട്ടിയത്തെ വാടകവീട്ടിൽ മുറിയടച്ച് ഇരിക്കുകയായിരുന്നു. തുടർന്ന് റംസി തന്റെ സഹോദരിയായ ആൻസിയെ വിളിച്ച് കാര്യങ്ങൾ പറയുകയുണ്ടായി. അന്ന് റംസി ആഹാരം പോലും കഴിക്കാതെ മുറിയടച്ചിരിക്കുകയാണെന്നുള്ള കാര്യം ആൻസി മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ആൻസിയും വീട്ടിലെത്തി റംസിയോട് കൂടുതൽ സമയം സംസാരിച്ചു. തുടർന്നാണ് പല ഞെട്ടിക്കുന്ന സംഭവങ്ങളും അൻസി അറിയുന്നത്.

താൻ മൂന്ന് മാസം ഗർഭിണിയായ വിവരവും പിന്നീട് അത് എറണാകുളത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അപോർഷൻ ചെയ്ത കാര്യവുമെല്ലാം ആൻസിക്ക് മുമ്പാകെ റംസി പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. ഇക്കാര്യങ്ങൾ അൻസി തന്റെ ഭർത്താവായ മുനീറിനോട് പറഞ്ഞു. മുനീർ ഹാരിസിനെ നേരിൽകണ്ട് ഇക്കാര്യങ്ങൾ സംസാരിചെങ്കിലും അതിൽ നിന്നും ഹാരിസ് പിന്മാറാൻ തയ്യാറായിരുന്നില്ല. അവസാനശ്രമമെന്നോണം റംസി വീണ്ടും ഹാരിസിനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. എല്ലാം നഷ്ടപ്പെട്ട താൻ ജീവനൊടുക്കുമെന്ന് ഹാരിസിനോട് പറഞ്ഞപ്പോൾ ഫോണിൽ കൂടി അസഭ്യവാക്കുകൾ പറഞ്ഞതായും പറയുന്നു. എല്ലാം നഷ്ടപ്പെട്ട് മാനസികമായി തകർന്നു നിന്ന റംസിയുടെ മനസ്സിനെ ക്രൂര വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്നാണ് റംസി ജീവനൊടുക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

അവസാന ശ്രമമെന്ന നിലയിൽ റംസി ഹാരിസിന്റെ മാതാവ് ആരിഫയുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവരും മാനസികമായി തളർത്തുന്ന തരത്തിലുള്ള സംഭാഷണമായിരുന്നു നടത്തിയിരുന്നത്. മറ്റൊരു വിവാഹത്തിന് സമ്മതിക്കണമെന്നും മകനെ ഒരു സഹോദരനെ പോലെ കാണണമെന്നുള്ള ഉപദേശവുമാണ് ആരിഫ നൽകിയിരുന്നത്. എന്നാൽ ഒരു കുഞ്ഞിനെ റംസിക്ക് നൽകിയതിനു ശേഷം അതിനെ നശിപ്പിച്ചു കളഞ്ഞ മകനെയാണ് സഹോദരനെ പോലെ കാണണമെന്നുള്ള കാര്യം ആരിഫ പാവം പെൺകുട്ടിയോട് പറഞ്ഞത്. അവിടെയും തന്റെ മകനെ ന്യായീകരിക്കുന്നതിനായിരുന്നു ആരിഫ് മുൻകൈ എടുത്തിരുന്നത്. തുടർന്ന് വീണ്ടും മാനസികമായി തകർന്ന റംസി അൻസിയുടെ കുഞ്ഞിനെ ഉറക്കാനായി കെട്ടിയിരുന്ന തൊട്ടിലിന്റെ കയറിൽ കുരിക്കിട്ട് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു