വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കിയത് ഗുരുതരമായ പിഴവ് ; പ്രധാനമന്ത്രിക്ക് കത്തെഴുതി മുസ്‌ലിം ലീഗ്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കിയത് ഗുരുതരമായ പിഴവാണെന്നും തെറ്റ് തിരുത്തണമെന്നും കേന്ദ്രസർക്കാരിനോട് ആവിശ്യപ്പെട്ട് മുസ്‌ലിം ലീഗ് രംഗത്ത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ് തിരുത്തണമെന്ന് ആവിശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് മുസ്‌ലിം ലീഗ് എംപിമാർ.

കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമ്മയാണ് വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ചരിത്രം തിരുത്തരുതെന്നും മുസ്‌ലിം ലീഗ്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണെമന്നും മുസ്‌ലിം ലീഗ് ആവിശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു