സ്വകാര്യ കോളേജിൽ മൂന്ന് അധ്യാപകർ ചേർന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ കോളേജിൽ മൂന്ന് അധ്യാപകർ ചേർന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധ്യാപകർക്കെതിരെ പരാതി നൽകിയത്. മൂന്ന് വർഷം മുൻപാണ് പരാതിക്കാസ്പതമായ സംഭവം നടന്നത്. കോഴ്സ് പോർത്തിയാക്കിയത് കടുത്ത പീഡനം നേരിട്ട് കൊണ്ടാണെന്നും പെൺകുട്ടി പറയുന്നു. അധ്യാപകർ തന്നെ ശരീരത്തോട് ചേർത്ത് പിടിക്കുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

നേരത്തെ കോളേജ് മാനേജ്‌മെന്റിന് പരാതി നൽകിയെങ്കിലും മോശമായ പ്രതികരണമാണുണ്ടായതെന്നും പെൺകുട്ടി പറയുന്നു. അധ്യാപകരുടെ അശ്‌ളീല സംസാരം മൊബൈലിൽ പകർത്തിയത് പരാതിക്കൊപ്പം നൽകിയതായും പെൺകുട്ടിയുടെ ബന്ധുക്കൾ.

അഭിപ്രായം രേഖപ്പെടുത്തു