ഉത്ര കൊലപാതകം തെളിയിച്ചത് ദൃക്‌സാക്ഷി ഇല്ലാതെ ; അന്വേഷണ സംഘത്തിന് അഭിനന്ദനവും സമ്മാനവും

കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഒരു കൊലപാതകമായിരുന്നു കൊല്ലം അഞ്ചൽ ഏറം സ്വദേശിനി ഉത്രയുടേത്. ഉത്ര കേസ് അന്വേഷണ സംഘത്തിന് പോലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും ലഭിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അംഗീകാരം. കഴിഞ്ഞ മെയ് മാസം ഏഴിനാണ് ഉത്രയെ കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ മുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.

ജനാലയും വാതിലും തുറന്നിടാത്ത മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇതിനു തൊട്ടു മുൻപ് ഭർത്താവ് സൂരജിന്റെ വീട്ടിൽ വച്ചും ഉത്രയ്ക്ക് പാമ്പ് കടി ഏറ്റിരുന്നു. ഇതിൽ ദുരൂഹത തോന്നിയ വീട്ടുകാർ അഞ്ചൽ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാവാത്തതിനെ തുടർന്ന് ഉത്രയുടെ കുടുംബം റൂറൽ എസ് പി ഹരിശങ്കറിനു നേരിട്ട് പരാതി നൽകുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. ശാസ്ത്രിയമായ തെളിവുകൾ മാത്രമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പക്കൽ ഉണ്ടായിരുന്നത്. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നത് ഒരു പ്രധാന വെല്ലുവിളി കൂടിയായിരുന്നു.

എന്നാൽ അന്വേഷണം സംഘത്തിന്റെ ആത്മാർത്ഥമായ അന്വേഷം പ്രതികളെ പിടികൂടുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും വളരെ വേഗത്തിലാക്കി. ക്രൈം ബ്രാഞ്ചിന്റെ ഈ ഇടപെടൽ കേരള പോലീസ് മേധാവിയുടെ അഭിനന്ദനത്തിനു 23 അംഗ അന്വേഷണ സംഘം അർഹരായി. സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സൂരജ് മാത്രം പ്രതിയായിട്ടുള്ള കേസിന്റെ വിചാരണ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ ഉടൻ ആരംഭിക്കും.

അഭിപ്രായം രേഖപ്പെടുത്തു