എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്നും മാറ്റുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്നും മാറ്റുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പകർത്തവെയാണ് ആശുപത്രി ജീവനക്കാരൻ സ്ത്രീകളടങ്ങുന്ന മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്.

ആശുപത്രി ജീവനക്കാരന്റെ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരുടെ ക്യാമറകൾക്ക് കേടുപാട് സംഭവിച്ചു. മാധ്യമ പ്രവർത്തകരെ മർദ്ധിച്ച യുവാവ് ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രധിഷേധം നടത്തി.

അഭിപ്രായം രേഖപ്പെടുത്തു