ഓടിക്കൊണ്ടിരുന്ന കാറിൽ പീഡനം ; പെൺകുട്ടികൾ കാറിൽ നിന്നും പുറത്തേക്ക് ചാടി

പഞ്ചാബ് : അമൃത്സറിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് സ്ത്രീകൾ പുറത്തേക്ക് ചാടി. ഡ്രൈവറുടെ മോശം പെരുമാറ്റത്തെത്തുടർന്നാണ് സ്ത്രീകൾ കാറിൽ നിന്നും ചാടിയത്. സ്ത്രീകളുടെ പരാതിയിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കാർ ഓടുന്നതിനിടയിൽ സ്ത്രീകളിൽ ഒരാളെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്ന് പേരിൽ രണ്ട് പേരാണ് കാറിൽ നിന്നും പുറത്തേക്ക് ചാടിയത്. വാഹനം നിർത്താൻ ആവിശ്യപെട്ടപ്പോൾ വേഗത കൂട്ടിയെന്നും യുവതികൾ പോലീസിനോട് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു