ഒരു വയസുകാരനായ മകനെ കുളത്തിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

മദ്യ ലഹരിയിൽ ഒരു വയസുകാരനായ മകനെ കുളത്തിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൊല്ലം നിലമേലിൽ എലിക്കുന്നാംമുകൾ സ്വദേശി മുഹമ്മദ്‌ ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലപീഡന വകുപ്പ്, വധശ്രമം എന്നിവ ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

“സ്ഥിരം മദ്യപാനിയായ ഇയാൾ വെള്ളിയാഴ്ച്ച രാത്രി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുകയും വീട്ടിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും, തുടർന്ന് ഇളയ കുട്ടിയേയും കൂട്ടി വീടുവിട്ട് ഇറങ്ങുകയും ചെയ്തു. ഭാര്യയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇസ്മായിൽ കുളത്തിലേക്ക് വലിച്ചെറിഞ്ഞ കുട്ടിയെ രക്ഷപെടുത്തിയത്. തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്”. പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു