കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ, പരാതിയുമായി യുവാവിന്റെ കുടുംബം

കൊച്ചി : കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലിരിക്കെ മരണപ്പെട്ട ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിൽ ദുരൂഹത. ഓക്സിജൻ ലഭിക്കാത്തതാണ് ഹാരിസിന്റെ മരണകാരണമെന്ന് നഴ്‌സിംഗ് ഓഫീസർ പറയുന്നതിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് ഹാരിസിന്റെ മരണം കോവിഡ് മൂലമല്ലെന്ന് കുടുംബം അറിയുന്നത്.

വെന്റിലേറ്റർ ട്യൂബുകൾ മാറിയത് ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കാത്തതാണ് ഹാരിസ് മരണപ്പെട്ടത്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ഹൈബി ഈഡൻ എംപിക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം.

നഴ്‌സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നഴ്‌സിംഗ് ഓഫീസർ അയച്ച ശബ്ദ സന്ദേശത്തിലാണ് ഹാരിസിന്റെ മരണം നഴ്‌സുമാരുടെ അശ്രദ്ധ മൂലം ഉണ്ടായതാണെന്ന് പറയുന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി ഓഫീസർ നഴ്‌സുമാർക്ക് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അശ്രദ്ധ കാരണം പലരോഗികൾക്കും ജീവൻ നഷ്ട്ടപെട്ടിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു