എന്റെ ശരീരത്തിന് പറ്റുന്നത് ഉണ്ണി മുകുന്ദൻ മാത്രം, അഭിനയിക്കുന്നെങ്കിൽ ഉണ്ണിമുകുന്ദനൊപ്പം ; മാളവിക ജയറാം പറയുന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട താര ജോടികളാണ് നടൻ ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളായ കാളിദാസനും മാളവികയും ഇതിനോടകം തന്നെ സിനിമയിലേക്കും പരസ്യചിത്രങ്ങളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ബാലതാരമായി സിനിമയിലേക്ക് ചുവടുവെച്ച കാളിദാസൻ വർഷങ്ങൾക്കു ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

മാളവിക ജയറാം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇതുവരെ സിനിമയിൽ മുഖം കാണിച്ചിട്ടില്ല. എന്നാൽ സിനിമയിലേക്ക് വരില്ലേ എന്ന ചോദ്യങ്ങൾക്ക് ഇപ്പോഴില്ല എന്നാണ് മാളവികയുടെ മറുപടി. മലയാളത്തിൽ അഭിനയിക്കുകയാണെങ്കിൽ ഉണ്ണി മുകുന്ദന്റെ നായികയാവണമെന്നും എന്റെ ശരീരത്തിന് പകമാകുന്നത് ഉണ്ണി മുകുന്ദൻ ആണെന്നും മാളവിക പറയുന്നു.

മകളെ കുറിച്ച് ജയറാം പറയുന്നത് ഇങ്ങനെ. ഇതുവരെ ഒരു പരസ്യത്തിൽ മാത്രമാണ് മാളവിക അഭിനയിച്ചത്. സിനിമയിൽ അഭിനയിക്കാൻ ഇതുവരെ താല്പര്യം കാണിച്ചിട്ടില്ല മാത്രമല്ല ഇതുവരെ ആരും സിനിമയ്ക്ക് വേണ്ടി സമീപിച്ചിട്ടില്ലെന്നും ജയറാം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു