രാത്രി ഏറെ വൈകിയും ഫോൺ ചെയ്യുന്നതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് 28 കാരൻ തീ കൊളുത്തി മരിച്ചു

രാത്രി ഏറെ വൈകിയും ഫോൺ ചെയ്യുന്നതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് 28 കാരൻ തീ കൊളുത്തി മരിച്ചു. പെരുവ ആറാക്കൽ ജോസഫ് -ലൈസ ദമ്പതികളുടെ മകനായ ലിഖിൽ ജോസെഫാണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ മുകളിലത്തെ നിലയിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിൻറെ ശബ്ദം കേട്ട് ജോസഫ് ചെന്ന് നോക്കിയപ്പോൾ ലിഖിൽ ഫോണിൽ സംസാരിക്കുകയായിരുന്നു. ലിഖിലിനെ വഴക്ക് പറഞ്ഞതിന് ശേഷം ജോസഫ് ഫോൺ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. ഇതിൽ മനംനൊന്ത് ലിഖിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.

രാവിലെ അഞ്ചുമണിയോടെ അടുത്തുള്ള നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ തടിമില്ലിന് സമീപത്തായി ദേഹംസക്കാലം പൊള്ളലേറ്റ നിലയിൽ ലിഖിലിനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒഈഎൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജീവനക്കാരനാണ് മരിച്ച ലിഖിൽ.

അഭിപ്രായം രേഖപ്പെടുത്തു