ഉത്തര,ഉത്തമ,ഉത്ര പഞ്ചരത്നങ്ങളിൽ മൂന്ന് പേർ വിവാഹിതരായി ; ഗുരുവായൂർ സന്നിധിയിൽ വെച്ചായിരുന്നു വിവാഹം

ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയ ആളാണ് തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവി. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് മക്കൾക്ക് ഉത്തര, ഉത്രജ, ഉത്തമ, ഉത്ര, ഉത്രജൻ എന്നിങ്ങനെ പേര് നൽകി. പഞ്ചനക്ഷത്രങ്ങൾ എന്നാണ് ഇവരെ വിളിക്കുന്നത് മാത്രമല്ല വീട്ടു പേര് പഞ്ചരത്നം എന്നുമാണ്. ഈ അഞ്ചുപേരും വാർത്തകളിൽ എപ്പോഴും ഇടം നേടുന്നവരാണ്. ആദ്യാക്ഷരം കുറിച്ചതും ഒരുമിച്ച് ആദ്യമായി സ്കൂളിൽ പോയതും ആദ്യമായി വോട്ടു ചെയ്തതും എല്ലാം വാർത്താപ്രാധാന്യം ഉള്ളവയായിരുന്നു. ഇന്ന് ആ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണ്. പഞ്ചരത്‌നങ്ങളിൽ മൂന്നു പേർ ഇന്ന് വിവാഹിതരായി. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ കല്യാണം 7.45നും 8.15നും ഉള്ള ശുഭ മുഹൂർത്തത്തിൽ ഗുരുവായൂർ സന്നിധിയിൽ നടന്നു. അച്ഛൻ പ്രേംകുമാർ ചെറുപ്പത്തിലേ മരിച്ചു പോയ നാല് സഹോദരിമാർക്ക് അച്ഛന്റെ സ്ഥാനത്ത് ഉള്ളത് ഏക സഹോദരൻ ഉത്രജൻ ആണ്. ഉത്രജൻ തന്നെയാണ് സഹോദരിമാരെ കൈപിടിച്ചു ഏല്പിച്ചത്. മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയുർ സ്വദേശി അജിത് കുമാറാണ് ഫാഷൻ ഡിസൈനർ ആയ ഉത്രയുടെ വരൻ. ട്വന്റിഫോർ കോഴിക്കോട് കാമറാമാൻ മഹേഷാണ് ഓൺലൈൻ മാധ്യമ പ്രവർത്തകയായ ഉത്തരയെ താലി ചാർത്തിയത്.

അനസ്തേഷ്യ ടെക്‌നിഷ്യൻ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്റ് ആയ വിനീതും വരണമാല്യം അണിയിച്ചു. ഉത്രജയുടെ വരൻ വിദേശത്തായതിനാൽ ആ വിവാഹം മാത്രം മാറ്റിവെക്കുകയായിരുന്നു. പ്രേംകുമാറിന്റെ മരണം ആ കുടുംബത്തെവല്ലാത്ത സാമ്പത്തിക പ്രതിസന്തിയിലേക്കാണ് തള്ളിയിട്ടത്. എന്നാലും തളരാതെ മക്കളെയും ചേർത്തുപിടിച്ചു രമാദേവി. ഇതിനിടെ നിരവധി സഹായ ഹസ്തങ്ങൾ രാമദേവിയിലേക്ക് നീണ്ടു. ജില്ലാ സഹകരണ ബാങ്കിൽ സർക്കാർ രാമദേവിക്ക് ജോലി നൽകിയത് ആ കുടുംബത്തിന് ഒരു പിടിവള്ളിയായിരുന്നു. മക്കളെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കാൻ ആ ആ ജോലികൊണ്ട് കഴിഞ്ഞു. ഇതിനിടയ്ക്ക് രമദേവിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും പിടിപെട്ടു. ഇനി ബാക്കിയുള്ള രണ്ടു മക്കളുടെ ഭാവി കൂടി ഭദ്രമാകണം എന്ന ആഗ്രഹം മാത്രമേ ഇപ്പോൾ രാമദേവിക്കുള്ളു.

അഭിപ്രായം രേഖപ്പെടുത്തു