വനിതാ ഡോക്ടർമാരും നഴ്സുമാരും ഒരുപാട് ബിദ്ധിമുട്ടുകളും ദുരനുഭവങ്ങളുമൊക്കെ സഹിച്ചാണ് ആശുപത്രികളിൽ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ തനിക്കുണ്ടായ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. അസുഖത്തെ തുടർന്ന് ക്ലിനിക്കിൽ എത്തിയ രോഗിയിൽ നിന്നുമുണ്ടായ പെരുമാറ്റമാണ് ഷിനു തന്റെ കുറിപ്പിൽ പറയുന്നത്.
കുറിപ്പിന്റെ പൂർണ രൂപം;
ആശുപത്രികളിൽ വനിതാ സ്റ്റാഫുകൾക്ക് പല തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. കാലിന്റെ തുടയ്ക്ക് വേദനയാണെന്നു പറഞ്ഞു ഒരാൾ കാണാൻ വന്നു. ഞാനും സിസ്റ്ററും കൂടി അയാളെ കൺസൾട്ട് ചെയ്യാനായി കയറ്റി, ഞാൻ ഗ്ലൗസ് ഇട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അയൽ ഇട്ടിരുന്ന ജീൻസും അടിയിൽ ഇട്ടിരുന്ന അണ്ടർ വെയറും അഴിച്ചു കിടക്കുന്നു. തുടയിൽ കാര്യമായ കൊഴപ്പമൊന്നും ഉണ്ടായില്ല എന്നാലും വേദനയുണ്ട് എന്ന് അയാൾ പറയുന്നു. ആ സമയത്ത് എന്തിനാണ് അയൽ അണ്ടർവെയർ അഴിച്ചത് എന്ന് ചിന്തിച്ചില്ല. മരുന്ന് എഴുതികൊടുത്തപ്പോൾ ഇൻജെക്ഷൻ വേണം കൂടെ ഒരാളെ വിളിച്ചിട്ട് വാരം എന്നും പറഞ്ഞു ഫോൺ വിളിക്കാൻ പോയി. പിന്നീട് അയാൾ തിരികെ വന്നില്ല. ആലോചിച്ചപോഴാണ് ചില സംശയങ്ങൾ തോന്നിയത്. എക്സിബിഷനിസം ആയിരുന്നോ എന്ന് ചിന്തിച്ചു പോയി.
എക്സിബിഷനിസം എന്നാല്‍ ഒരാളുടെ സ്വകാര്യ ഭാഗങ്ങള്‍ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിര്‍വൃതി അടയുന്ന പ്രവര്‍ത്തി. മുന്‍പ് ഒരിക്കല്‍ ഒ.പി യില്‍ നന്നേ പ്രായമുള്ള ഒരു പുരുഷന് ലിംഗത്തില്‍ ചൊറിച്ചില്‍ ആണെന്ന് പറഞ്ഞു കഴിയും മുന്‍പേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യില്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നില്‍ക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഡ്രസിങ് റൂമില്‍ പോയി നോക്കേണ്ട കാര്യങ്ങള്‍ ആണല്ലോ. ഇതുപോലെ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും പറയുവാനുണ്ടാകുമെന്നു ഡോക്ടർ പറയുന്നു.