കമിതാക്കൾ ആറ്റിൽ ചാടി യുവാവ് മരിച്ചു പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി

വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പ്രണയത്തിലായിരുന്ന കമിതാക്കൾ ആറ്റിൽ ചാടി യുവാവ് മരിച്ചു പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. അരുവിക്കര കുളത്തുകാലിൽ സ്വദേശിയായ 17 വയസുള്ള ശബരി എന്ന യുവാവും പെൺകുട്ടിയും ഏറെ നാളായി പ്രണയത്തി ലായിരുന്നു. ഇവരുടെ ബന്ധം പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞതിനെ തുടർന്നു പ്രശ്നങ്ങൾ ഉണ്ടാവുകയും പെൺകുട്ടി ശബരിയെ വിളിച്ചു കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. തന്റെ വീട്ടിലെത്താൻ പെൺകുട്ടി അവശ്യപ്പെട്ടതനുസരിച്ചു ശബരി അമ്മയുടെ വണ്ടിയുമെടുത്ത് പെൺകുട്ടിയുടെ വീട്ടിൽ പോവുകയും അതിനു ശേഷം ഇരുവരും ചാണിച്ചാൽ കടവിലെത്തി.

ഇതിനിടയിൽ ശബരി സുഹൃത്തിനെ വിളിച്ചു ആത്മഹത്യാ ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു. സുഹൃത്ത് പെൺകുട്ടിയുടെ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. തുടർന്ന് ഇരുവരും ചാണിച്ചാൽ കടവിലെത്തി. ഇവരെ കണ്ടതും ശബരിയും പെൺകുട്ടിയും ആറ്റിലേക്ക് എടുത്ത് ചാടി ഇതുകണ്ട സഹോദരൻ കൂടെ ചാടി പെൺകുട്ടിയെ രക്ഷപെടുത്തി. ശബരിയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ശബരിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് സ്വമേധയ കേസ് എടുത്തു.

അഭിപ്രായം രേഖപ്പെടുത്തു